ചെറുവണ്ണൂരിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു

 

 

കോഴിക്കോട്: ചെറുവണ്ണൂരിൽ രണ്ട് കടകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.

കടകള്‍ക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് ഉടമ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!