



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ എ അസീസ് രമേശൻ വലിയാട്ടിൽ, വത്സരാജ് കേളോത്ത് ടി.ചന്ദ്രിക എന്നിവർ ആശംസകൾ നേർന്നു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും കോർഡിനേറ്റർ ശ്രീനി പി.കെ നന്ദിയും പറഞ്ഞു







