വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ്കെ നഴ്‌സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ പത്തിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം. വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374990.

സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം

ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കുന്നു. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്‍മാന്‍: എസ്എസ്എല്‍സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എൻജിനീയറിങ് ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും. യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 237701, 9447335182.

ബീച്ച് ആശുപത്രിയിൽ ക്ലീനർ

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ളീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് നടക്കും.

യോഗ്യത:10-ാം തരം ജയം. പ്രായം : 30 മുതൽ 50 വയസ്സ് വരെ. നിയമനം ലഭിക്കുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകേണ്ടതാണ്. താല്പര്യമുള്ളവർ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം എത്തണം. ആശുപത്രി ശുചികരണ ജോലി ചെയ്ത് പരിചയം ഉള്ളവർക്കും ബീച്ച് ആശുപത്രിയുടെ സമീപത്തു താമസിക്കുന്നവർക്കും മുൻഗണന.

ഡി.എൽ.എഡ് ഉർദു അഡ്മിഷൻ

ഡി.എൽ എഡ് ഉർദുവിന് കോഴിക്കോട് നടക്കാവ് ഗവ. ടി.ടി.ഐയിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 10ന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9846259618

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!