സിവില്‍ കോടതികളിലെ താല്‍ക്കാലിക നിയമനവും, തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം; കെസിജെഎസ്ഒ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

 

 

കോഴിക്കോട് : കേരളത്തിലെ സിവിൽ കോടതികളിലെ താൽക്കാലിക നിയമനം ഒഴിവാക്കണമെന്നും തസ്തിക വെട്ടിക്കുറയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (KCJSO )കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ബിന്ദു കുമാരി വിഎസ് ഉദ്ഘാടനം ചെയ്തു.

ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മറ്റ് സംഘടനകളെക്കാൾ മികച്ച പ്രവർത്തനമാണ് കെ സി ജെ എസ് ഒനടത്തുന്നതെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നജബീർ കെ എം അധ്യക്ഷത വഹിച്ചു.

കെ സി ജെ എസ് ഒ സംസ്ഥാന പ്രസിഡണ്ട് ദിനേശ് കുമാർ ഇ. എ മുഖ്യപ്രഭാഷണം നടത്തി. കെസിജെഎസ് ഒ സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. ജീവേഷ്,  കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് പി. നിർമ്മൽ കുമാർ, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. സുരാജ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എസ്. കെ. രുബിന ചടങ്ങിന് നന്ദിയും പറഞ്ഞു.

കേരളത്തിലെ ജില്ലാ കോടതികൾ, സെഷൻസ് കോടതികൾ, സ്പെഷ്യൽ കോടതികൾ, സബ്ബ് കോടതികൾ, മുൻസിഫ്‌ കോടതികൾ, ഫാമിലി കോടതികൾ, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണലുകൾ, നാർക്കോട്ടിക് കോടതികൾ, പോക്‌സോ കോടതികൾ തുടങ്ങി സബോർഡിനേറ്റ് ജുഡീഷ്യറിയിൽ വരുന്ന ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലെ ഏക ഡിപ്പാർട്ട്മെന്റൽ സംഘടനയാണ്.

KCJSO സംഘടനയുടെ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ടിനു ശേഷമാണ് ആദ്യമായാണ് ജില്ലാ സെക്രട്ടറി സ്ഥാനമടക്കമുള്ള പ്രധാന പദവികളിലേക്ക് വനിതാ നേതാക്കൾ തിരഞ്ഞെടുക്കപ്പെടുന്നത്.

ജില്ലാ സെക്രട്ടറി പി. ഷൈമി, ജില്ലാ ട്രഷറര്‍ രുബിന എസ്. കെ, വൈസ് പ്രസി. സബിത പി. വി. ജോ.  സെക്രട്ടറി സഫൂറ പി എം വി

ജില്ലാ പ്രസി. അജേഷ് എസ് പിള്ള, ഉപ ഭാരവാഹികളായി മഹേഷ് എൻ. ആർ, രഘുനാഥ് എൻ എന്നിവരും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!