അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിയമനം

 

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിയമനം

വനിത-ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ടന്റ്/മറ്റു ഉയര്‍ന്ന തസ്തികളില്‍നിന്ന് വിരമിച്ചവരും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളില്‍ പരിചയം ഉള്ളവരുമായ ഉദ്യോഗസ്ഥര്‍, യോഗ്യതയും പരിചയ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2963695.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകള്‍ക്ക് മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരവും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

ഡിസിഎ, ഗ്രാഫിക് ഡിസൈന്‍ കോഴ്‌സ് 

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിസിഎ, ഗ്രാഫിക് ഡിസൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026

ഗതാഗതം നിരോധിച്ചു

കാപ്പാട്-പൂക്കാട് റോഡില്‍ കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാപ്പാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാതയിലൂടെ പോകണം.

നാവിഗേഷണല്‍ അസിസ്റ്റന്റ് നിയമനം 

കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ്സില്‍ നാവിഗേഷന്‍ അസിസ്റ്റന്റിന്റെ നാല് ഒഴിവിലേക്ക്  വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://www.dgll.nic.in/recruitment വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2771881.

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് കോഴിക്കോട് റൂറല്‍ ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും (ഒളവണ്ണ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര) അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2966305, 9048066506.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ സെപ്റ്റംബര്‍ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. ക്വട്ടേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 23ന് വൈകിട്ട് നാലിനകം ലഭിക്കണം.

ഐടിഐ പ്രവേശനം

കോഴിക്കോട് ഗവ. ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (സെപ്റ്റംബര്‍ 19) സ്പോട്ട് അഡ്മിഷന്‍ നടത്തും. ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.

വാഹന ടെണ്ടര്‍

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2025-2026 വര്‍ഷം വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബര്‍ 26 ഉച്ച 2.30. ഫോണ്‍: 0495 2371343.

വനിതാ കമീഷന്‍ സിറ്റിങ് 20ന്

കേരള വനിതാ കമീഷന്റെ ജില്ലാതല സിറ്റിങ് സെപ്റ്റംബര്‍ 20ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള കേന്ദ്ര മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അപ്രന്റിസ് ട്രെയിനി, പോര്‍ട്ട്ഫോളിയോ മാനേജര്‍ എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബിരുദം, ഡിപ്ലോമ, പ്ലസ്ടു, എസ്എസ്എല്‍സി. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, 300 രൂപ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചക്കെത്തണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 25 ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2592722.

മാധ്യമപ്രവര്‍ത്തകര്‍ക്ക് എഐ ശില്‍പ്പശാല

കേരള മീഡിയ അക്കാദമി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള -2025’ന്റെ ഭാഗമായി 50 മാധ്യമപ്രവര്‍ത്തകര്‍ക്കായി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ സഹകരണത്തോടെ ടാഗോര്‍ തീയറ്റര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മാനവീയം വീഥി എന്നിവിടങ്ങളിലായാണ് മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് മുഖേന സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2422275, 0471-2726275, 9633525585.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, സിവില്‍  സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യുജിസി നെറ്റ്/ജെആര്‍എഫ് തുടങ്ങിയ പരീക്ഷാ പരിശീലനത്തിന് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ല്‍ ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബര്‍ 30.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698, 8086415698.

യങ് ലീഡേഴ്സ് ഓണ്‍ലൈന്‍ ക്വിസ്: അപേക്ഷ ക്ഷണിച്ചു

നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും യുവാക്കള്‍ക്ക് അവസരം. പരിപാടിയുടെ ആദ്യ ഘട്ടമായി വികസിത് ഭാരത് ക്വിസ് ഒക്ടോബര്‍ 15 വരെ കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവഭാരത് https://mybharat.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നടത്തും. ക്വിസില്‍ വിജയിക്കുന്നവര്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അടുത്തഘട്ട പ്രബന്ധരചന മത്സരത്തിലേക്ക് യോഗ്യത നേടും. പ്രബന്ധ രചന മത്സരത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാനതല മത്സരത്തിലേക്കും സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്നവര്‍ വികസിത് ഭാരത് യങ് ലീഡേഴ്സ് ദേശീയതല പരിപാടിയിലേക്കും യോഗ്യത നേടും. ക്വിസില്‍ ആദ്യ 10,000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. ഫോണ്‍: 9447752234.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!