ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ്



ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ്
ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ്ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്‌സുകള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരവും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ആവശ്യത്തിനായി പ്രതിമാസ വാടക കരാറില്‍ ഓടാന്‍ എസി കാറിന് (അഞ്ച് സീറ്റ്) ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 22ന് വൈകീട്ട് മൂന്നിനകം നല്‍കണം. ഫോണ്‍: 0495 2373660.

താല്‍പര്യപത്രം ക്ഷണിച്ചു
തൊഴില്‍രഹിതരായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് വ്യവസായാധിഷ്ഠിത പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, നൈപുണ്യ വികസനം എന്നിവ നല്‍കി തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും തൊഴില്‍, വരുമാന സാധ്യതകളും സാമ്പത്തിക സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന നൈപുണ്യ പരിശീലന പദ്ധതിയുമായി സഹകരിക്കാനും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനും തയാറുള്ള സ്വകാര്യ സംരംഭകരില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ഒരാള്‍ക്ക് സ്റ്റൈപ്പന്റ്, ഫീസ് എന്നിവ ഉള്‍പ്പെടെ പരമാവധി 25,000 രൂപ അനുവദിക്കും. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 15നകം അപേക്ഷിക്കണം. ഫോണ്‍: 0471-2727378, 2727379.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 35 വയസ്സ്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി കം ക്രഷ് സ്ഥിതിചെയ്യുന്ന വാര്‍ഡിലെയും തൊട്ടടുത്ത വാര്‍ഡുകളിലെയും വനിതകള്‍ക്ക് മുന്‍ഗണന. അവസാന തീയതി: ഓഗസ്റ്റ് 20ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 04962592722, 9745426320.

ചുമട്ടുതൊഴിലാളി രജിസ്ട്രേഷന്‍
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളും നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന സ്‌കാറ്റേഡ് തൊഴിലാളികളും ഓഗസ്റ്റ് 31നകം എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.
ഇതുവരെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുകയും വേണം. ഇതിനായി ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2366380.










