ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് ഏഴ് ഉച്ച ഒരു മണി. ഫോണ്‍: 9496252032.

വാഹന ടെണ്ടര്‍

പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങള്‍ക്കുമായി 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെ ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 12 ഉച്ച ഒരുമണി. വിശദവിവരങ്ങള്‍ പേരാമ്പ്ര ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കായണ്ണ ജിഎച്ച്എസ്എസ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങള്‍ നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് ഏഴ് വൈകിട്ട് മൂന്ന്.

മാനന്തവാടി ഗവ. കോളേജില്‍  സീറ്റൊഴിവ്

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മാനന്തവാടി ഗവ. കോളേജില്‍ എം.കോമില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും എം എ ഡവലപ്പ്‌മെന്റ് ഇകണോമിക്‌സ്, എം.എസ്‌സി ഇലക്‌ട്രോണിക്സ് വിഷയങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സീറ്റൊഴിവുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പുമായി ആഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04935240351, 9495647534

സ്‌കോളര്‍ഷിപ്പ്: ഒടിആര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം

2025-26 വര്‍ഷം മുതല്‍ പ്രീമെട്രിക് (ഒമ്പത്, 10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ലഭിക്കാന്‍ scholarships.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഒടിആര്‍ നമ്പര്‍ ഇ-ഗ്രാന്റ് വെബ്‌സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. എന്‍എസ്പി, ഒടിആര്‍, ആധാര്‍ ഫേസ് ആര്‍ഡി എന്നീ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2376364.

വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ www.aiis.lc.kerala.gov.in ല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റു രേഖകള്‍ എന്നിവ ഉപയോഗിച്ച് ആഗസ്റ്റ് 31 വരെ അപ്‌ഡേഷന്‍ നടത്താം.

കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കെത്തണം. രജിസ്ട്രേഷന്‍ രാവിലെ 11ന് അവസാനിക്കും. ഫോണ്‍: 0495 2370494.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!