പയ്യോളി ബസ് സ്റ്റാൻ്റ് കെട്ടിടത്തിലെ രണ്ട് കടകളിൽ മോഷണം



പയ്യോളി: ബസ് സ്റ്റാൻ്റ് കെട്ടിടത്തിലെ രണ്ട് കടകളിൽ മോഷണം. ഓറിയൻ്റ് ബേക്കറിയിലും തൊട്ടടുത്ത ഫാൻസി സ്റ്റോറിലുമാണ് മോഷണം നടന്നത്. ഇന്ന് രാവിലെയോടെ പയ്യോളി സ്റ്റാൻ്റിലെത്തിയ പത്രവിതരണക്കാരാണ് മോഷണവിവരം അറിഞ്ഞത്.
പൂട്ട് തകര്‍ത്ത്, ഷട്ടര്‍ അല്പം ഉയര്‍ത്തിവെച്ച നിലയിലായിരുന്നു. കുറച്ച് പണവും ഈന്തപ്പഴവും പുറത്ത് വെച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനേയും ഉടമകളേയും അറിയിക്കുകയായിരുന്നു. ഉടമകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കി. സമീപത്തെ സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണംആരംഭിച്ചു











