ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ യാത്രികന് പരിക്ക്



പേരാമ്പ്ര: സ്വകാര്യ ബസ്സും – ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരനു പരിക്കേറ്റു. പേരാമ്പ്ര സ്റ്റീൽ ഇന്ത്യക്ക് സമീപം ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പേരാമ്പ്ര നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രക് പോകുകയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ ദൂരേക്ക് മറിഞ്ഞാണ് പരിക്കേറ്റത്. ഓട്ടോയിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ ആയ കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയന് ആണ് (62)പരിക്കേറ്റത്. കൈക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.











