കെല്‍ട്രോണ്‍ ജേണലിസം കോഴ്സ് അപേക്ഷ ക്ഷണിച്ചു


കെല്‍ട്രോണ്‍ ജേണലിസം കോഴ്സ് അപേക്ഷ ക്ഷണിച്ചു
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ പ്ലസ്ടുവോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ ജൂലൈ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182.
ട്രേഡ്സ്മാന് നിയമനം
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐടിഐ/ടിഎച്ച്എസ്എല്‍സി ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ്/മേക്കിങ്/ടര്‍ണിങ്/ഫിറ്റിങ്/മെഷിനിസ്റ്റ്/മറ്റു അനുബന്ധ ട്രേഡുകള്‍. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ചുരുക്കപ്പട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എസ്സി, കാറ്റഗറി നമ്പര്‍: 166/2024), അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഇ/ടി/ബി, കാറ്റഗറി നമ്പര്‍: 171/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
ഗസ്റ്റ് ലക്ചറര്‍ നിയമനം
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പാര്‍ട്ട് ടൈം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഡിപ്ലോമ, പാര്‍ട്ട് ടൈം സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ എന്നിവയില്‍ ഇംഗ്ലീഷ്, മാത്സ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

വനിതാ കമീഷന് സിറ്റിങ്
കേരള വനിതാ കമീഷന് ജൂലൈ 26ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
റേഷന്‍കട ലൈസന്‍സി നിയമനം
കോഴിക്കോട് താലൂക്കിലെ കക്കോടി പഞ്ചായത്ത് 15ാം വാര്‍ഡിലെ കിരാലൂരില്‍ അനുവദിച്ച പുതിയ ന്യായവില റേഷന്‍കട (എഫ്പിഎസ്) സ്ഥിരമായി നടത്താന്‍ ഭിന്നശേഷിക്കാരില്‍നിന്നും താമരശ്ശേരി താലൂക്കിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് തൊണ്ടിമ്മലില്‍ അനുവദിച്ച ന്യായവില റേഷന്‍കട സ്ഥിരമായി നടത്താന്‍ പട്ടികവര്‍ഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 23ന് വൈകീട്ട് മൂന്നിനകം നല്‍കണം. ഫോണ്‍: 0495 2370655 (ജില്ലാ സപ്ലൈ ഓഫീസ്), 0495 2224030 (താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി), 0495 2374885 (താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്).










