കനത്ത കാറ്റിലും മഴയിലും വീടിനു മുകളിൽ മരം വീണ് വീട് തകർന്നു


കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും കൊയിലാണ്ടി അരിക്കുളത്ത് വീടിനു മുകളിൽ മരം വീണ് വീട് തകർന്നു .
കാരയാട് ഏക്കാട്ടൂരിൽ എരികണ്ടി സജീവൻ്റെ വീടിന് മുകളിലാണ് മരം വീണത് , വീട് ഭാഗികമായി തകർന്നു.
ഓടിട്ട വീടിനു മുകളിലാണ് മരം വീണത്
ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം . വീട്ടിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടുകാർ പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കി.











