കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം മുറിച്ചുമാറ്റി അഗ്നി രക്ഷാസേന


കൊയിലാണ്ടി: കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നി രക്ഷാ സേന മുറിച്ചുമാറ്റിയതോടെ പത്തുവയസുകാരന് ആശ്വാസമായി. കൊയിലാണ്ടി കാപ്പാട് സ്വദേശി അന്‍സില്‍ റഹ്മാന്റെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്.
നീര് വന്നതോടെ അഴിക്കാന്‍ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെത്തിയത്. സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഏറെ പരിശ്രമത്തിനു ശേഷ മോതിരം മുറിച്ചു മാറ്റിയതോടെയാണ് കുട്ടിക്ക് ആശ്വാസമായത്.










