എൻജിനിയറിങ് യോഗ്യതാ പരീക്ഷ: മാർക്ക് പരിശോധിക്കാം

എൻജിനിയറിങ് യോഗ്യതാ പരീക്ഷ: മാർക്ക് പരിശോധിക്കാം

KEAM 2025 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ ജൂൺ 12ന് രാത്രി 11.59 വരെ പരിശോധിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.

പോളിടെക്നിക് ഡിപ്ലോമ

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ജൂൺ 16 വരെ ദീർഘിപ്പിച്ചു. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. അപേക്ഷകർക്ക് One-Time Registration പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷകരുടെ ലോഗിൻ വഴി പോളിടെക്നിക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാം. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. പ്രോസ്പെക്ടസിനും കൂടുതൽ വിവരങ്ങൾക്കും: www.polyadmission.org

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!