ഡിഗ്രി പ്രവേശനം

ഡിഗ്രി പ്രവേശനം

ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിസിഎ നാല് വര്‍ഷ ബിരുദ കോഴ്സുകളില്‍ ഐഎച്ച്ആര്‍ഡി നേരിട്ട് അഡ്മിഷന്‍ നടത്തുന്ന 50 ശതമാനം സീറ്റുകളിലേക്ക് എഫ്‌വൈയുജി ക്യാപ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് http://www.ihrdadmissions.org വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2223243, 8547005025.

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.

വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
ജില്ലയിലെ പഠനകേന്ദ്രം: തച്ചോളി ഒതേനക്കുറുപ്പ് പൈതൃക കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേപ്പയില്‍, വടകര, കോഴിക്കോട് – 673104. ഫോണ്‍: 9061624957

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!