പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

സംസ്ഥാനത്ത് പ്ലസ് വൺ  പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. ജൂൺ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാം.

ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പരിശോധിച്ച് അലോട്ട്‌മെന്റ് നിലയറിയാം.

ബന്ധപ്പെട്ട ബോർഡിൽ നിന്നു യോഗ്യതാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഡിജിലോക്കർ അല്ലെങ്കിൽ ഔദ്യോഗിക വെബ് സൈറ്റിൽനിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്വീകരിക്കും.

പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ, സ്വഭാവസർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂർത്തിയായശേഷം ജൂൺ 10-ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്ട്മെന്റും. 18-ന് ക്ലാസ് തുടങ്ങും. പിന്നീട് സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!