കോഴിക്കോട് ഗവ. ഐടിഐയില്‍ സ്പെക്ട്രം ജോബ്‌ഫെയര്‍ 27ന്

സ്പെക്ട്രം ജോബ്‌ഫെയര്‍ 27ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കുള്ള സ്പെക്ട്രം ജോബ്‌ഫെയര്‍ മെയ് 27ന് കോഴിക്കോട് ഗവ. ഐടിഐയില്‍ നടക്കും. ഐടിഐ വിജയിച്ച ട്രെയിനികള്‍ക്കായി നടത്തുന്ന ജോബ് ഫെയറില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും www.knowledgemission.kerala.gov.in മുഖേന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. ഫോണ്‍: 9633993189, 8086888113.


ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് അര്‍ബന്‍ 3 കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം വാഹനം വാടകക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 22. ഫോണ്‍: 9995735638.


അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന Full Stack Web development with MERN & Computer Fundamentals കോഴ്സിന്റെ ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2024, 2023 ബാച്ചില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ https://forms.gle/zsTUBMVpN6orYQJ-J9 ഗൂഗിള്‍ ഫോം ഫില്‍ ചെയ്തോ 9188925509 നമ്പറില്‍ വിളിച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ കോഴ്സില്‍ അവസരം ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് മമ്മിലികടവില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബോട്ടിങ് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും ക്വട്ടേഷന്‍ ഫോമും www.dtpckozhikode.com ല്‍ ലഭിക്കും. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി: മെയ് 29 വൈകീട്ട് 3.00. ഫോണ്‍: 04952720012.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!