മേലടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പി. ആര്‍. കണ്‍സ്ട്രക്ഷന്‍ ടൂള്‍ വാടക സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു



മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11 ല്‍ നിടുംപൊയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പി ആര്‍ കണ്‍സ്ട്രക്ഷന്‍ ടൂള്‍ വാടക സ്റ്റോര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങടത്ത് ഉദ്ഘാടനം ചെയ്തു.
മേലടി ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലീന പുതിയോട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി. പി. അനീഷ് കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ കെ. ടി. കെ. പ്രഭാകരന്‍, എ. സി. രാജാഗോപാലന്‍, വാസുമാസ്റ്റര്‍, എ. പി. മുരളി എന്നിവര്‍ സംസാരിച്ചു.








