ബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വ്യവസായ വകുപ്പിന്റെ സഹകരണത്തില്‍ എസ്. സി. വിഭാഗം വനിതാ ഗ്രൂപ്പ് ബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.
നഗരസഭയുടെ നടപ്പു വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സംരംഭം തുടങ്ങിയത്. 3 ലക്ഷം സബ്സിഡിയായി നല്‍കും. നഗരത്തില്‍ വപ്പന്കാട് റെയില്‍വേ അടിപ്പാതക്ക് സമീപമുള്ള കെട്ടിടത്തില്‍ ആരംഭിച്ച ‘മമ്മി ഡാഡി’ ബാഗ് നിര്‍മ്മാണ യൂണിറ്റ് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയര്മാന് കെ. എ. ഇന്ദിര അധ്യക്ഷ വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ ടി. വി. ലത, എം. പി. ബിന്ദു, കെ. ശകുന്ദള, പി.കെ. അശ്വിന്, സി. പി. ഐശ്വര്യ, ഗോപിക സന്തോഷ് എന്നിവര്‍ സംസാരിച്ചു.