വന്മുകം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ നടത്തിയ കലാജാഥയ്ക്ക് സമാപനം

കൊയിലാണ്ടി: വന്മുകം കോടിക്കല്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി മൂടാടി ഗ്രാമപഞ്ചായത്തുകളുടെ തീര്‍ദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടര്‍ സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു.
രാസലഹരിഉള്‍പ്പെടെയുള്ള ലഹരികളുടെ നീരാളി പിടുത്തത്തിലേക്ക് അടിപ്പെട്ടു പോയ വര്‍ത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ നയിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിക്കോടി ഡ്രൈവിങ് ബീച്ചില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.കെ. അബ്ദുല്‍ മജീദ്, അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. റംല, അങ്ങാടി മഹല്ല് ഖത്തീബ് അഹമ്മദ് ദാരിമി, പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്ത്, പി.പി. കുഞ്ഞമ്മത്, പി.പി.അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി.ഹാഷിം മാസ്റ്റര്‍ സ്വാഗതവും പി.വി. അഫ്‌സല്‍ നന്ദിയും പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് വന്മുകം കോടിക്കല്‍ എ.എം യു പി സ്‌കൂള്‍ അങ്കണത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ടി.വി. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍കലാജാഥ ഉല്‍ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!