ടാങ്കര്‍ ലോറിയുടെ ടയറിനു തീ പിടിച്ചു


കൊയിലാണ്ടി: ടാങ്കര്‍ ലോറിയുടെ ടയറിനു തീ പിടിച്ചു . കൊയിലാണ്ടി ആനക്കുളം ജംഗ്ഷനില്‍ വച്ച് ഇന്ന് രാവിലെ 7:30 ഓടുകൂടിയാണ് സംഭവം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് റബ്ബര്‍ പാല് കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ നിന്നും പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സേനാഗംങ്ങളെത്തി പരിശോധിക്കുകയും ടാങ്കറിന്റെ മധ്യഭാഗത്തുള്ള ടയറുകള്‍ രണ്ടും തമ്മില്‍ ഉരസി തീ പിടിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ശേഷം സേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീയും പുകയും പൂര്‍ണമായും അണച്ചു.






