സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴിൽ വായ്പക്കുളള അപേക്ഷകൾ ക്ഷണിച്ചു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയൽ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള ലോൺ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകൾ www.ksmdfc.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണൽ ഓഫീസുകളിൽ മാർച്ച് 6 ന് മുൻപായി എത്തിക്കണം.
കാസർകോഡ്, കണ്ണൂർ – കേരള സ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541, ഫോൺ: 04994-283061.
കോഴിക്കോട്, വയനാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (പിഒ), ചക്കോരത്ത്കുളം, കോഴിക്കോട് – 673005. ഫോൺ: 0495-2369366.
മലപ്പുറം, പാലക്കാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, സുന്നി മഹൽ ബിൽഡിംഗ്, ബൈപാസ് റോഡ്, പെരിന്തൽമണ്ണ, മലപ്പുറം – 679322. ഫോൺ: 04933-297017.
എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലമിറ്റഡ്, റീജിയണൽ ഓഫീസ്, ഒന്നാം നില, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബിൽഡിംഗ് കോംപ്ലക്സ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം-682 033. ഫോൺ : 0484-2532855.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട – കേരള സ്റേറ്റ് മൈനോറിറ്റസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സ്, 9 -ാം നില, തമ്പാനൂർ, തിരുവനന്തപുരം – 695001.

ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 ലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് collegiateedu.kerala.gov.in, dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പ്ലസ്ടു പരീക്ഷയിൽ 85 ശതമാനവും അതിലധികവും മാർക്ക് നേടിയ ബിപിഎൽ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഐ.ഡി. നമ്പർ എന്നിവ ലിസ്റ്റ് പരിശോധിച്ച് ഉറപ്പാക്കണം. അപേക്ഷയോടൊപ്പം ബി.പി.എൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ലിസ്റ്റിൽ “NOT” എന്ന് രേഖപ്പെടുത്തിയ വിദ്യാർഥികൾ നിശ്ചിത മാതൃകയിലുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും സാക്ഷ്യപ്പെടുത്തി മാർച്ച് 5 വൈകിട്ട് 5 ന് മുൻപായി statemeritscholarship@gmail.com ഇ-മെയിലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : 9446780308.

സൈബർ സെക്യൂരിറ്റി പ്രോഗ്രാം
ഡിജിറ്റൽ യൂണിവേഴ്സിറ്റി എസ്.സി. വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അതിനൂതന സൈബർ സെക്യൂരിറ്റി പരിശീലനവും ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകളും നൂറ് ശതമാനം പ്ലേസ്മെന്റുമാണ് കോഴ്സിന്റെ സവിശേഷത. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :
https://duk.ac.in/skills, 7025925225/8848054389, info.ksaac@duk.ac.in.






