വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികൾ സംയുക്തമായി നഗരസഭ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി കൊല്ലം യൂണിറ്റുകളും KMA യും സംയുക്തമായി കൊയിലാണ്ടി നഗരസഭയിലേക് നടത്തിയ മാർച്ചും ധർണയും ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്‌ഘാടനം ചെയ്തു. കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ നേതാക്കളായ മനാഫ് കാപ്പാട്, മണിയോത് മൂസ ഹാജി, ഷീബ ശിവാനന്ദൻ, KMA ആമേത് കുഞ്ഞമ്മദ്, റെസ്റ്റിൽസ് അസോസിയേഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ (ഗീത ), കൊല്ലം യൂണിറ്റ് പ്രസിഡന്റ് സത്യൻ, ശ്രീധരൻ, കൊയിലാണ്ടി യൂണിറ്റിലെ ഫാറൂഖ് കെ കെ, ഷാഹിർ ഗാലക്‌സി, റിയാസ് അബൂബക്കർ, മുതലായവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ എം രാജീവൻ സ്വാഗതവും KMA ട്രഷറർ കെ പി രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!