പുതുവര്‍ഷത്തില്‍ ‘ഭീമന്‍കേക്ക് ‘ മുറിച്ച് കോഴിക്കോട് ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

![]()
കോഴിക്കോട്: പുതുവര്‍ഷത്തില്‍ ‘ഭീമന്‍കേക്ക് ‘ മുറിച്ച് കോഴിക്കോട് ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. 60 kg വരുന്ന ഭീമന്‍ കേക്ക് ഗ്രൗണ്ടില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ചേര്‍ന്ന് മുറിച്ചുകൊണ്ടാണ് പുതുവര്‍ഷത്തെ വരവേറ്റത്. ഒരുമയുടേയും സൗഹൃദത്തിന്റെയും സന്ദേശമാണ് ഇത്തരം ആഘോഷത്തിലൂടെ വിദ്യാലയം ലക്ഷ്യം വെക്കുന്നത്.
4 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുള്ള ഈ കേക്ക് തയ്യാറാക്കിയത് മേപ്പയൂരിലെ മിയാമി ബേക്കറിയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. ശ്യാമള വിദ്യാര്‍ത്ഥികള്‍ക്ക് പുതുവര്‍ഷ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് ടി.ഒ സജിത, പി ടി എ പ്രസിഡന്റ് ലിനീഷ് തട്ടാരി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ടാണ് പുതുവര്‍ഷാഘോഷം ഉദ്ഘാടനം നടത്തിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ടി. സതീഷ് ബാബു സ്റ്റാഫ് സെക്രട്ടറി രാജീവന്‍ കൊടലൂര്‍ ,ടി. പി ഇസ്മായില്‍ ,അമല്‍ ആസാദ്, സി. എന്‍ സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
![]()


![]()

