കര്‍ഷക അവാര്‍ഡ് : അപേക്ഷകള്‍ ക്ഷണിച്ചു

കര്‍ഷക അവാര്‍ഡ് : അപേക്ഷകള്‍ ക്ഷണിച്ചു
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IARI) ഏര്‍പ്പെടുത്തിയിട്ടുള്ള 2025 ലെ IARI ഇന്നൊവേറ്റീവ് ഫാര്‍മര്‍, IARI ഫെല്ലോ ഫാര്‍മര്‍ അവാര്‍ഡുകള്‍ക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ജനുവരി 10-നകം ഡോ.ആര്‍.എന്‍. പദാരിയ, ജോയിന്റ് ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍), ICAR-ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്; ന്യൂഡല്‍ഹി – 110012 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്യുന്നതിനുമായി www.iari.res.in സന്ദര്‍ശിക്കുക. ഫോണ്‍: 011 – 25842387

എം.ഫാം: സ്‌പോട്ട് അലോട്ട്‌മെന്റ്
2024-25 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്‌സില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 28ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 30ന് രാവിലെ 11ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും നടക്കും. കേരള പ്രവേശന പരീക്ഷാകമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ (PG PHARMACY 2023/2024) നിന്നുമാണ് അലോട്ട്‌മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ രേഖകള്‍, അസല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കുന്ന വിദ്യാര്‍ഥികളെ പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം ഫീസടച്ച് രേഖകള്‍ സര്‍മപ്പിച്ച് പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dme.kerala.gov.in.

ടെക്നിക്കല്‍ ട്രെയിനര്‍ എംപാനല്‍മെന്റ്
അസാപ് കേരളയില്‍ ടെക്നിക്കല്‍ ട്രെയിനര്‍ എംപാനല്‍മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്നിക്കല്‍ ട്രെയിനര്‍മാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപമുതല്‍ 1500 രൂപവരെയാണ് വേതനം. ഒഴിവുകള്‍, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദര്‍ശിക്കുക. ഡിസംബര്‍ 31 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

താത്ക്കാലിക സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആയുര്‍വേദ കോളേജുകളിലെയും സ്വാശ്രയ ആയുര്‍വേദ കോളേജുകളിലെയും 2024 ലെ ആയുര്‍വേദ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് താത്ക്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയില്‍ മുഖാന്തിരം ഡിസംബര്‍ 28 ഉച്ചക്ക് 2 മണിക്കുള്ളില്‍ അറിയിക്കണം. സാധുവായ പരാതികള്‍ പരിഹരിച്ചശേഷം അന്തിമ അലോട്ട്മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് : www.cee.kerala.gov.in. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!