മണ്ണെടുപ്പ് തടയണം; പുലപ്രക്കുന്നു മലയിലേക്ക് ബഹുജന മാർച്ച്

മേപ്പയ്യൂർ: പുലപ്രക്കുന്ന് മലയിലെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പുലപ്രക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മഞ്ഞക്കുളത്ത് നിന്നാരംഭിച്ച മാർച്ച് പുലപ്ര ക്കുന്നിൽ മേപ്പയ്യൂർ പോലീസ് തടഞ്ഞു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. ശോഭ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗവും പുലപ്രക്കുന്ന് സംരക്ഷണ സമിതി ചെയർമാനുമായ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. എം. കെ.കേളപ്പൻ, സുധാകരൻ പുതുക്കുളങ്ങര, കെ.പി.മൊയ്തി ,വി.എ. ബാലകൃഷ്ണൻ, സിബില ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!