കേരള കോ ഓപ്പറേറ്റീവ് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി ഇന്ന് സഹകരണ മേഖലയില്‍ കരിദിനം ആചരിക്കും

കോഴിക്കോട് : സഹകരണ മേഖലയോടും ജീവനക്കാരോടും സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണനക്ക് എതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC ) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു. സഹകരണ ജീവനക്കാര്‍ക്ക് നല്‍കേണ്ടുന്ന ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞു വെക്കുകയും നിലവില്‍ നല്‍കി കൊണ്ടിരുന്നുവ നിര്‍ത്തലാക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്

ജീവനക്കാരെ അകാരണമായി ദ്രോഹിക്കുന്ന നടപടികള്‍ സംഘടന കൈയും കെട്ടി നോക്കി നില്‍ക്കില്ല എന്ന മുന്നറിപ്പ് നല്‍കി കൊണ്ടാണ് സൂചന സമരം നടത്തുന്നത് കെ സി ഇ സി – ഐ എന്‍ ടി യു സി സംസ്ഥാന വ്യാപകമായി സഹകരണമേഖലയില്‍ കരിദിനം ആചരിക്കുന്നത്.

കോഴിക്കോട് ജില്ലയിലുള്ള മുഴുവന്‍ സഹകരണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും പ്രതിഷേധം അറിയിച്ചു കൊണ്ടു സമരമുഖത്തു സംഘടനയുടെ കൂടെ ഉണ്ടാവുമെന്ന് കെസിഇസി ജില്ല പ്രസിഡന്റ് സി. വി. അഖില്‍ ജന :സെക്രട്ടറി
പി. കെ. ബിന്ദു എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!