പന്തലായനി അഘോര ശിവക്ഷേത്രം – ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും കുറിച്ചു

കൊയിലാണ്ടി : പന്തലായനി അഘോര ശിവക്ഷേത്രം – ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും കുറിച്ചു. പതിനഞ്ച് വര്‍ഷത്തോളമായി ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങള്‍ കൊണ്ടു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതാണ്ടു പൂര്‍ത്തിയാക്കിയിരിക്കുന്നു.

പ്രശസ്ത ജ്യോതിഷി ബാലകൃഷ്ണ പണിക്കര്‍ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും കുറിച്ചു.

2025 മെയ് 28ന് പ്രതിഷ്ഠാദിനം. തന്ത്രിപാടേരി ഇല്ലത്ത് നവീന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കും. ട്രസ്റ്റി ബോര്‍ഡ് അംഗം സായ് ദാസ്, ചെയര്‍മാന്‍ മോഹനന്‍ പുതിയ പുരയില്‍, ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍, അംഗങ്ങള്‍, മാതൃസമിതി, ഭക്തജനങ്ങള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. വിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സുഗമമായ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ പ്രേമന്‍ കീഴ്‌ക്കോട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!