വയനാട് ഉപതെരഞ്ഞെടുപ്പ്: രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം നവംബർ 6, 7, 8 തീയതികളിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ
പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.

താമരശ്ശേരി താലൂക്ക് ഓഫീസിൽ ശനിയാഴ്ച നടന്ന റാൻഡമൈസേഷനിൽ
കേന്ദ്രത്തിൽ നിന്ന് നിയോഗിച്ച ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ
എം ഹരിനാരായണൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ശനിയാഴ്ച തന്നെ പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘങ്ങളും രൂപീകരിച്ചു.
അവശേഷിച്ച മൂന്നാംഘട്ട റാൻഡമൈസേഷൻ
ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കും.

അതിനിടെ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം നവംബർ 6, 7, 8 തീയതികളിലായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!