ജി.വി.എച്ച്.എസ്. മേപ്പയ്യൂര്‍ പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല പുസ്തകത്തെപ്പറ്റി ചര്‍ച്ച നടത്തി

![]()
മേപ്പയ്യൂര്‍: ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. മേപ്പയ്യൂര്‍ പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല പുസ്തകത്തെപ്പറ്റി ചര്‍ച്ച നടത്തി.
സംസ്ഥാന പാഠ പുസ്തക സമിതി അംഗം എം. സി. പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിസിപ്പല്‍ കെ. നിഷിദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ കൊടുത്തയച്ച ആശംസാസന്ദേശം വായിച്ചു.
ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എന്‍. വി. നാരായണന്‍, അധ്യാപകരായ പത്മന്‍ കാരയാട്, ദിനേശ് പാഞ്ചേരി, അശോകന്‍ തായാട്ട്,ആന്‍വിയ, കെ. ഇ. മനോജ, എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് ഫിദാന്‍ കവിത ആലപിച്ചു. വിദ്യാര്‍ത്ഥികളായ അനന്‍ സൗര, ശ്രീയുഗ, ആര്‍ദ്ര, പ്രണിത്, ഹേദവ് നാരായണന്‍, ജ്യോതിരാദിത്യ, ദേവഗായത്രി, നീഹാരിക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ആന്‍വിയ, കെ. ഇ. മനോജ നന്ദിയും പറഞ്ഞു.
![]()

![]()

![]()

![]()

![]()

![]()

