കെട്ടിട വാടക പതിനെട്ട് ശതമാനം ജിഎസ്ടി ഏര്‍പെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുത്

 

കൊയിലാണ്ടി: കെട്ടിട വാടക പതിനെട്ട് ശതമാനം ജിഎസ്ടി ഏര്‍പെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സമ്മേളനം ആവശ്യപെട്ടു.

ചെറുകിട വ്യാപാരികളെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി യോഗം ഉല്‍ഘാടനം ചെയ്തു. ഇ.കെ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.

എ. സി. സുനൈദ്, ഉണ്ണികൃഷ്ണന്‍ പൂക്കാട്, സുനില്‍ കുമാര്‍, ജി. ജി. കെ തോമസ്, മണിയോത്ത് മൂസ, സലാം വടകര, കെ. ടി. വിനോദ്, കെ. എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: പ്രസിഡണ്ട് : എം. ഫൈസല്‍. ജനറല്‍ സെക്രട്ടറി : കെ. എം. രാജീവന്‍
ട്രഷറര്‍: സനീര്‍ വില്ലം കണ്ടി. വൈ: പ്രസിണ്ടന്റ് ഷാജി ചെങ്ങോട്ട് കാവ്, ബാലക്യഷ്ണന്‍ തിരുവങ്ങൂര്, ഷിജിത്ത് പൂക്കാട്, സത്യന്‍ കൊല്ലം, ഹാഷിം കൊയിലാണ്ടി. സെക്രട്ടറി: ജലീല്‍ മൂസ കൊയിലാണ്ടി, രാജു കിഴൂര്‍, ഇസ്മായില്‍ കൊയിലാണ്ടി, ഫാറൂക്ക് ചേമഞ്ചേരി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!