പുരോഗമന കലാസാഹിത്യ സംഘം ചെങ്ങോട്ടുകാവ് യൂനിറ്റും സൈമലൈബ്രറിയും ചേര്‍ന്ന് ഗാന്ധി അനുസ്മരണ പരിപാടി നടത്തി



കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം ചെങ്ങോട്ടുകാവ് യൂനിറ്റും സൈമലൈബ്രറിയും ചേര്‍ന്ന് ഗാന്ധി അനുസ്മരണ പരിപാടി നടത്തി. ഗാന്ധിജിയും കാലവും എന്ന വിഷയത്തില്‍ കെ ഭാസ്കരന് പ്രഭാഷണം നടത്തി.
എ സുരേഷ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ മധു, അഖില്‍ രാജ് ,എ സജീവ് കുമാര്‍, ഇ നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസന്ന വിതാനഗെയുടെ പാരഡൈസ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.













