ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം – യു വി ദിനേശ് മണി

കൊയിലാണ്ടി: പരമ്പരാഗതമായി കൈതൊഴിൽ ചെയ്യുന്ന അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻസ് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സിൻ്റെ ജില്ലാ തല വിശ്വകർമ്മജയന്തി ദിനാഘോഷ ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് യു. വി. ദിനേശ് മണി സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് കെ. സുരേഷ് ബാബു അദ്ധൃക്ഷം വഹിച്ച ചടങ്ങിൽ എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ കൈ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉപഹാരങ്ങൾ വി. ടി. സുരേന്ദ്രൻ നൽകി.
ബാലകൃഷ്ണൻ പന്നൂർ, സത്യനാഥൻ എടക്കര, സുരേന്രൻ വള്ളിക്കാട്, പി. വി. ശ്രീജു, മനോജ് കാളക്കണ്ടം, നിഷ ആനന്ദൻ, തുടങ്ങിയവർ സംസാരിച്ചു.








