‘നിമിത്തം’ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു

മേപ്പയ്യൂർ: നിധിൻ പോൾ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച
‘നിമിത്തം ‘ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം മേപ്പയ്യൂർ കോ-ഓപ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മേപ്പയ്യൂർ എസ്. ഐ  കെ. വി. സുധീർ ബാബു ,
മേപ്പയ്യൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി. കെ. പ്രിയേഷ് കുമാറിന് നൽകി ടീസർ പ്രകാശനം നിർവഹിച്ചു.

ജയ് ഹിന്ദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സന്തോഷ് പട്ടംതലയാണ്. ലഹരിയുടെ കുരുക്കിൽ നിന്ന് അർത്ഥപൂർണ്ണമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രാധാന്യം ഉയർത്തുന്ന ‘ സന്ദേശമാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്.

നിധിൻ പോൾ ആലപ്പി അധ്യക്ഷത വഹിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് നിധീഷ് പെരുവണ്ണാൻ, യുവ കവി ബൈജു മേപ്പയ്യൂർ, മുരളി കോട്ടൂർ, ഷാജി പയ്യോളി, സജിൽ രാധാകൃഷ്ണൻ, ദീപ ബിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!