വിദ്യാജ്യോതി, വിദ്യാകിരണം പദ്ധതികള്‍ക്ക് അപേക്ഷിക്കാം


വിദ്യാജ്യോതി, വിദ്യാകിരണം പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, പഠന അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി ധനസഹായം നല്‍കുന്ന വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പുതുക്കിയ മാനദണ്ഡപ്രകാരം ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ എല്ലാ മക്കള്‍ക്കും ആനുകൂല്യം ലഭിക്കും. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ളതും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതോ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ ചുവടെയുള്ളതോ ആയ ഭിന്നശേഷി മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക. സര്‍ക്കാര്‍, എയ്ഡഡ്, സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്വകാര്യ/സ്വാശ്രയ /സ്വയംഭരണാധികാര സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതല്‍ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പഠിക്കുന്ന ക്ലാസിനും കോഴ്‌സിനും ആനുപാതികമായി 3,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് പ്രതിവര്‍ഷം സാമ്പത്തിക സഹായം ലഭിക്കുക.
വിദ്യാജ്യോതി പദ്ധതിയില്‍ ഒമ്പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ പ്രഫഷണല്‍ കോഴ്‌സുകള്‍വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2500 മുതല്‍ 3000 രൂപ വരെ പഠന അനുബന്ധ ചെലവുകള്‍ക്കായി വര്‍ഷത്തില്‍ ലഭിക്കും. 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുവാനും www.suneethi.sjd.kerala.gov.in സന്ദര്‍ശിക്കുക.






