Wednesday, March 18, 2026
Latest:

Primeedition

Real news on-time

പോളിയിൽ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍

വയനാട് മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിൽ 2024- 25 അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 31 ന് മേപ്പാടി പോളിടെക്നിക് കോളേജില്‍ നടത്തും. അപേക്ഷ നൽകി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ നൽകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ബ്രാഞ്ച് മാറ്റമോ കോളേജ് മാറ്റമോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് മേപ്പാടി പോളിയില്‍ എത്തി രജിസ്‌ട്രേഷന്‍ ചെയ്യണം. നിലവിലുള്ള ഒഴിവില്‍ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുന്നത്.

എസ്എസ്എല്‍സി, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. നേരത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കിയാല്‍ മതിയാകും. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം രൂപ വരെ ‘ വാര്‍ഷിക വരുമാനം ഉള്ളവരും കോഷന്‍ ഡിപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ കോഷന്‍ ഡിപ്പോസിറ്റ് ഉള്‍പ്പെടെ ഫീസ് ആയി 4105 രൂപയും എടിഎം കാര്‍ഡ്/ജിപേ/ഫോണ്‍പേ/പേടിഎം,
മുഖേന ഓഫീസില്‍ അടയ്ക്കണം. കൂടാതെ പിടിഎ ഫണ്ട്, യൂണിഫോം തുടങ്ങിയവയുടെ തുകയായി ഏകദേശം 5000 രൂപ പണമായും അടയ്ക്കണം.

നിലവിലുള്ള ഒഴിവുകളുടെ വിവരം www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍: 9400525435, 7012319448, 04936-282095 (മേപ്പാടി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!