കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം ആർ രാഘവവാരിയരെ ആദരിച്ചു

ചെങ്ങോട്ടുകാവ്: കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം. ആര്‍. രാഘവവാരിയരെ ആദരിക്കല്‍ ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു അധ്യക്ഷത വഹിച്ചു. വിജയരാഘവന്‍ ചേലിയ ആദരഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി എം കോയ, അഡ്വ. പി പ്രശാന്ത്, ശിവന്‍ കക്കാട്ട് എന്നിവര്‍ സംസാരിച്ചു. ആദരം ഏറ്റുവാങ്ങിക്കൊണ്ട് രാഘവവാരിയര്‍ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സര വിജയികള്‍ക്ക് വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!