കാര്‍ത്തിക് ദാന്തുവിന്റെ സംവിധാനത്തില്‍ സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

കാര്‍ത്തിക് ദാന്തുവിന്റെ സംവിധാനത്തില്‍ സംയുക്ത നായികയാകുന്ന ചിത്രം ‘വിരൂപാക്ഷ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് ‘വിരൂപാക്ഷ’ തിയറ്ററുകളിലേക്ക് എപ്രില്‍ 11നാണ് എത്തുക. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുമലമായ കാര്യങ്ങളാണ് സംയുക്ത പ്രധാന വേഷമിട്ട് എത്തുന്ന പുതിയ ചിത്രമായ ‘വിരൂപാക്ഷ’യില്‍ പറയുന്നത്. അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന വിരൂപാക്ഷയില്‍ അജയ്, സായ് ചന്ദ്, ബ്രഹ്മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസും സുകുമാര്‍ റൈറ്റിങ്ങ്‌സും ചേര്‍ന്ന് നിര്‍മിക്കുന്നതാണ് സംവിധായകന്‍ കാര്‍ത്തിക് ദാന്തു കഥ എഴുതുന്ന ചിത്രമായ ‘വിരൂപാക്ഷ’. ബി വി എസ് എന്‍ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ‘വിരൂപാക്ഷ’യുടെ നിര്‍മാതാക്കള്‍.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷ് ബികെആറും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര, പിആര്‍ഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരുമാണ്. സംയുക്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ബൂമറാംഗാ’ണ്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു ‘ബൂമറാംഗ്’. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസും ഡെയ്ന്‍ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ‘ബൂമറാംഗ്’ അജി മേടയില്‍ തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!