എം എസ് എഫ് നടേരി ശാഖ വിജയാരവം സംഘടിപ്പിച്ചു



കൊയിലാണ്ടി: നടേരി ശാഖ എം എസ് എഫ് കമ്മറ്റി വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് ഉപഹാരം നല്കി ആദരിച്ചത്.
എം. അബൂബക്കര്‍ ഓടക്കല്‍ ഉദ്ഘാടനം ചെയ്തു. എം എസ് എഫ സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം ഉപഹാര സമര്‍പ്പണം നടത്തി. അബ്ദുല്‍ ബാസിത് അധ്യക്ഷത വഹിച്ചു.
സമദ് നടേരി, കെ. ടി. കെ മൊയ്തി,അബ്ദു റഊഫ്, ഫൈസല്‍. പി. വൈ. നിസാം, എന്‍. കെ. അസ്ലം, ബി. കെ. ഫാസില്‍, പി. സി. താഹിര്‍, എം. കെ. ഫായിസ്, എം. പി. മുഹമ്മദ് ശാദില്‍, മുഹമ്മദ് അദ്നാന് തുടങ്ങിയവര്‍ സംസാരിച്ചു.














