കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ.കോളേജില്‍ സ്‌പോര്‍ട്‌സ് അലൂമിനി മീറ്റ്



കൊയിലാണ്ടി: എസ് എ ആര്‍ ബി ടി എം ഗവ.കോളേജില്‍ സ്‌പോര്‍ട്‌സ് അലൂമിനി മീറ്റ് 2024 സംഘടിപ്പിച്ചു. കോളേജില്‍ വെച്ച് സംഘടിപ്പിച്ച പരിപടി പ്രിന്‍സിപ്പല്‍ ഡോ. സി വി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നാദാപുരം ഗവണ്‍മെന്റ് കോളേജ് കായിക വകുപ്പ് തലവന്‍ സനിത് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മീറ്റിന്റെ ഭാഗമായി എസ്.ആര്‍ ബി ടി എം സ്‌പോര്‍ട്‌സ് അലൂമിനി അസോസിയേഷന്‍ രൂപീകരണം നടന്നു. 1989 – 91 ബാച്ചിലെ എം വി സന്തോഷ് പ്രസിഡന്റായും 2012-2015 ബാച്ചിലെ വിദ്യാര്‍ത്ഥി നന്ദിന്‍ പ്രതിം ദത്ത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 18 പേര് അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.














