തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം

നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ, ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടർ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7)  sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈൽ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.

അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ  ആവശ്യമായ രേഖകൾസഹിതം ഹീയറിംഗിന്ഹാജരാകണം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോൾ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി  ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.

പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ്ട ഫാറത്തിൽ നേരിട്ട് നൽകാവുന്നതാണ്.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും  കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് എങ്ങിനെ

  1.  sec.kerala.gov.in എന്ന വെബ്സൈറ്റിൽ വേണം ഓൺലൈനായി അപേക്ഷിക്കാൻ.
  2.   വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
  3. അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി   (jpg, jpeg formatൽ  ആയിരിക്കണം. (240x  320 pixel ;  5 KB to 30 KB) തയ്യാറാക്കി വയ്ക്കണം.
  4. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽപക്കത്തുള്ളവരുടെയോ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ വെബ്സൈറ്റിലെ വോട്ടർസർവീസ് ക്ലിക്ക് ചെയ്ത് വോട്ടർസെർച്ച് വഴി കണ്ടെത്താം
  5. തദ്ദേശസ്ഥാപനത്തിന്റെ പേര്,വാർഡിന്റെ പേരും നമ്പരും,പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക
  6. ആധാർകാർഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ ഐഡികാർഡിന്റെയോ പാസ്പോർട്ടിന്റെയോ  ഡ്രൈവിംഗ് ലൈസൻസിന്റെയോ മറ്റേതെങ്കിലും ഐഡി കാർഡാണെങ്കിൽ

അതിന്റെയോ നമ്പർ അറിയുക

  1. വെബ്സൈറ്റിൽ ‘Sign in ‘ക്ലിക്ക് ചെയ്യുക. അതിന് ശേഷം സിറ്റിസൺ രജിസ്ട്രേഷൻ നടത്തുക. യൂസർ നെയിം നൽകുന്ന മൊബൈൽ നമ്പർ തന്നെയാണ്. ഒരു മൊബൈൽ നമ്പറിൽ നിന്നും പരമാവധി 10 അപേക്ഷകൾ സമർപ്പിക്കാം. സൃഷ്ടിക്കുന്ന പാസ് വേർഡ് ഓർമ്മിച്ചു വയ്ക്കുക
  2. അതിന് ശേഷം ലോഗിൻ ചെയ്യുമ്പോൾ വരുന്ന പേജിൽ പേര് ചേർക്കാനായി’Name Inclusion ‘ (Form 4 ) ക്ളിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എൻട്രി വരുത്തുക. മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും Form4തിരഞ്ഞെടുക്കുക.
  3.        നിലവിലെ വിവരങ്ങളിൽ മാറ്റം  വരുത്തുന്നതിനായിCorrection (Form6) ക്ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങൾ എൻട്രി വരുത്തണം.
  4. ഒരു തദ്ദേശസ്ഥാപനത്തിനുള്ളിൽ തന്നെ വാർഡ് മാറ്റുന്നതിനോ പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനോTransposition (Form 7) ക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്താവുന്നതാണ്
  5.       വോട്ടർപട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായിApplication for Name deletionക്ളിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്തണം.അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം
  6. അപേക്ഷConfirm ചെയ്തു കഴിഞ്ഞാൽ അപേക്ഷ ഫാറവും ഹീയറിംഗ് നോട്ടീസും ഡൗൺലോഡ് ചെയത് പ്രിന്റ് എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!