നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കുഞ്ഞുകൈകള്‍ – വിസ്മയം 2024



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും കൂട്ടായമയായ ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ നേതൃത്വത്തില്‍ വിസ്മയം 2024 എന്ന പേരില്‍ എല്‍ കെ ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സൈനികരുടെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി.
വേനലവധി ആഘോഷിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിരസത മാറ്റാനും ടെലിവിഷന്റെയും മൊബൈലിന്റെയും ചട്ടക്കൂട്ടില്‍ നിന്നും ഒരു ഇടവേള നല്‍കി കൊണ്ടൊരു സൗഹൃദവേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് സൊസൈറ്റി ഈ പരിപാടി നടത്തിയത്.
തിരുവങ്ങൂര്‍ എച്ച് എസ് എസ് ല്‍ സംഘടിപ്പിച്ച വിസ്മയം 2024 എന്ന പരിപാടി പ്രശസ്ത ചലച്ചിത്ര നാടക സംവിധായകനും മജിഷ്യനും, ചിത്രകലാധ്യാപകനുമായ ശ്രീ തേജസ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകലാധ്യാപകനായ ശ്രീ ഷനോദ് കുമാര്‍, അനശ്വര ചിത്രകല അക്കാദമി, കുട്ടികളുടെ ചിത്രരചനയുടെ വിധികര്‍ത്താവായി വന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി അഭിലാഷ് പെരുവയല്‍ രമേശ് കുമാര്‍ MG തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2023-24 അധ്യയന വര്‍ഷത്തില്‍ LSS, USS, SSLC, +2 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ സൈനികരുടെ കുഞ്ഞുങ്ങളെ ഇതേ വേദിയില്‍ അനുമോദിച്ചു.
ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സെക്രട്ടറി ശരത് പുറക്കാട്ടിരി സ്വാഗതം പറഞ്ഞ ചടങ്ങില്‍, വൈസ് പ്രസിഡന്റുമാരായ ഒ. കെ. അനില്‍ കുമാര്‍, കെ. കെ. സത്യബാബു, ജോയിന്‍ സെക്രട്ടറി ഷിജിത് ഉള്ളിയേരി, തിരുവങ്ങൂര്‍ സ്‌കൂള്‍ എച്ച് എം വിജിത ടീച്ചര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മീത്തല്‍ അജയകുമാര്‍, ഷാജീ വൃന്ദാവന്‍, പ്രമോദ് അയനിക്കാട്, ബിനീഷ് എന്‍ ഐ ടി, സുനില്‍ കുമാര്‍. മെമ്പര്‍മാരായ ഷൈജു ഊരള്ളൂര്‍, കെ. വി. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.












