കൊയിലാണ്ടി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് റൂമിലെ ടൈല്‍ പൊട്ടിത്തെറിച്ച് പരിഭ്രാന്തരായി അധ്യാപകര്‍



കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് റൂമിലെ ടൈല്‍ പൊട്ടിത്തെറിച്ച് പരിഭ്രാന്തരായി അധ്യാപകര്‍, ഇന്ന് ഉച്ചയോടെയാണ് സംഭവം. അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള അധ്യാപക സംഗമം നടക്കുന്നതിനിടെയാണ് ശബ്ദത്തോടെ പൊട്ടിതെറിച്ചത്.
45 ഓളം അധ്യാപകര്‍ സംഭവ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കൊന്നുമില്ല. പോലീസും ഫയര്‍ഫോഴ്സും, നഗരസഭ എഞ്ചീനിയറിങ്ങ് വിഭാഗം ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്തരീക്ഷ ചൂട്കൂടിയതും പ്രവൃത്തിയിലുണ്ടായ പിഴവും മാകാം കാരണമെന്ന് നിഗമനത്തിലാണ് അധികൃതര്‍.










