തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടന്നു.

ചേമഞ്ചേരി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടന്നു. ക്ഷേത്രത്തിന്റെ ധ്വജവും നടപ്പന്തലും ഹൈവേ വികസനത്തിന്റെ മറവില്‍ നശിപ്പിക്കാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമങ്ങള്‍ക്കെതിരെയാണ് പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചത്. വ്യാഴ്ച രാവിലെ 9 മണിക്ക്ആരംഭിച്ച സംഗമം പ്രശസ്ത സിനിമാ സംവിധായകന്‍ രാമസിംഹന്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം ജന: സെക്രട്ടറി എ. കെ. സുനില്‍ സ്വാഗതവും ക്ഷേത്ര ഭരണ സമിതി സ്ഥിരം പ്രസിഡണ്ട് കേശവന്‍ നമ്പി അധ്യക്ഷത വഹിച്ചു. പിഷാരികാവ് ട്രസ്റ്റി അംഗം ഇളയിടത്ത് വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, യു കെ രാഘവന്‍ മാസ്റ്റര്‍, രാമന്‍ കീഴന, പായിച്ചേരി കണ്ണന്‍ സ്വാമി, ശിവദാസ് കാരോളി, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് ചേമഞ്ചേരി, ഉണ്ണി സ്വാമി എന്നിവര്‍ സംസാരിച്ചു. നാരായണന്‍ മിഥില നന്ദി രേഖപ്പെടുത്തി.

വൈകീട്ട് നടന്ന സമാപന സമ്മേളനം കൊയിലാണ്ടി ആര്‍ഷ വിദ്യാപീഠം ആചാര്യനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമായ ശശികമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ധ്വജ സംരക്ഷണ സമിതി കണ്‍വീനര്‍ ബിനീഷ് ബിജലി സ്വാഗതവും, ക്ഷേത്രം വൈ പ്രസിഡണ്ട് എന്‍ കെ അനില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി വി ടി ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!