Wednesday, March 18, 2026

Primeedition

Real news on-time

കാവുന്തറ മാവട്ട് താഴെ വയലിൽ തീ പിടിച്ചു

പേരാമ്പ്ര : നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവുന്തറ മാവട്ട് താഴെ വയലിൽ തീ പിടിച്ചു. എളയിടത്തു താഴെ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലെ ഒരു ഏക്കറോളം സ്ഥലത്തെ ഉണങ്ങിയ അടിപുല്ലുകൾക്കും കറ്റകെട്ടി വെച്ചിരുന്ന വൈക്കോലിനുമാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്.

വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ ബിനീഷ് കുമാർ, കെ ജിനേഷ്, ടി ജിഷാദ്, എം ടി മകേഷ് , വി.കെ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!