മലയാളികൾ അല്ലാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കായി ഇംഗ്ലീഷിൽ പരിശീലന ക്ലാസ്സ്‌

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് പോളിംഗ് ഡ്യൂട്ടി ലഭിക്കാറുണ്ടെങ്കിലും ഇക്കുറി അവരുടെ എണ്ണം അധികമാണ്; 50 ഓളം പേർ.

മലയാളം അറിയാത്ത, എൻ.ഐ.ടി കോഴിക്കോട്, കേന്ദ്രീയ വിദ്യാലയം, ദേശസാൽകൃത ബാങ്കുകൾ എന്നിവിടങ്ങളിലെ മലയാളികൾ അല്ലാത്ത പോളിംഗ് ജീവനക്കാർക്കായി കലക്ട്രേറ്റിൽ ഇംഗ്ലീഷിൽ പ്രത്യേക പരിശീലന ക്ലാസ്സ്‌ നടത്തിയാണ് ‘ഭാഷാ പ്രശ്നം’ മറികടന്നത്.

പൂർണ്ണമായി ഇംഗ്ലീഷിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.
തെരഞ്ഞെടുപ്പ് പരിശീലന മാനേജ്മെൻ് സെൽ അസിസ്റ്റൻറ് നോഡൽ ഓഫീസറായ ഷെറീന കെയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
നാൽപ്പതിൽ അധികം പേർ പങ്കെടുത്തു.

പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം കൊടുക്കുന്ന പരിശീലകയും കരുവൻതിരുത്തി വില്ലേജ് ഓഫീസറുമായ ബീന കെ ആണ് ക്ലാസ് നയിച്ചത്.

ചോദ്യോത്തരങ്ങളുമായി ക്ലാസ് നാല് മണിക്കൂറോളം നീണ്ടു. ഒരുപാട് സംശയങ്ങളുമായി പരിശീലന ക്ലാസ്സിലേക്ക് കടന്നുവന്ന ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തോടെയാണ് തിരിച്ചിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!