ജനഹൃദയങ്ങളെ കീഴടക്കി ശൈലജ ടീച്ചറുടെ പര്യടനം പാലാത്തായിയിൽ സമാപിച്ചു

ജനഹൃദയങ്ങളെ കീഴടക്കി ശൈലജ ടീച്ചറുടെ പര്യടനം പാലാത്തായിയിൽ സമാപിച്ചു. പല സ്വീകരണ കേന്ദ്രങ്ങളിലും വൈകാരികമായിട്ടായിരുന്നു ആളുകൾ ശൈലജ ടീച്ചറെ സ്വീകരിച്ചത്. പ്രായത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കുന്നവരുടെ ഇടയിലൂടെയായിരുന്നു ശൈലജ ടീച്ചർ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും കടന്നു പോയത്.

രാവിലെ പടന്നക്കരയിൽ നിന്ന് ആരംഭിച്ച പര്യടനം പുളിയനമ്പ്രം, കല്ലറക്കൽ പീടിക, ചെറ്റക്കണ്ടി,മുണ്ടത്തോട്,സെൻട്രൽ പൊലിയൂർ,ചിറക്കര,നൂനുപ്രം,പൂവ്വത്തിൻ കീഴിൽ, വെങ്ങളം, മുതിയങ്ങ, പൂക്കോട് തെരു,കുനിയിൽ പാലം,അടിയറ പാറ,ചോരക്കുളം കനാൽ,നായനാർ നഗർ,കുന്നിന് മീത്തൽ, കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗർ,മൂഴിവയൽ,വാച്ചാലി പീടിക,പാറമ്മൽ,കൈവേലിക്കൽ,ബേസിൽ പീടിക,പാലിലാണ്ടി പീടിക എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി പാലത്തായിയിൽ പര്യടനം അവസാനിച്ചു.

കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയൻ, കെ പി മോഹനൻ എം എൽ എ മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി. നാളെയും മറ്റന്നാളും ശൈലജ ടീച്ചറുടെ പൊതു പര്യടനം ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!