കാപ്പാട് അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം, 45 ദിവസം നീണ്ടുനില്‍ക്കും, കാഴ്ചക്കാര്‍ക്കായ് തുറന്ന് നല്‍കി


കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ ഇന്റര്‍ നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റ സീസണ്‍ 2 ന് തുടക്കമായി, കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ നിറസാന്നിധ്യത്തില്‍ കാഴ്ചക്കാര്‍ക്കായ് തുറന്നു കൊടുത്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ. കെ. രമേശ്, ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാര്‍, മേഖല സെക്രട്ടറി മധു കിഴക്കയില്‍ മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസന്‍, മേഖല കമ്മറ്റി അംഗം ഉണ്ണി കുന്നോല്‍, അശോകന്‍ കോട്ട്, ചിത്രകാരന്മാരായ റോയ് കാരത്ര, എം. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തും.

45 ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനം മെയ് 23 ന് അവസാനിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള വ്യത്യസ്ത മീഡിയങ്ങളില്‍ വരയ്ക്കുന്ന ചിത്രകാരന്മാരുടെ അമൂല്യമായ പെയിന്റിങ്ങുകള്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം നല്‍കും. ഡോ. ലാല്‍ രഞ്ജിത്ത് ക്യുറേറ്റ് ചെയ്യും. ടി. യു. മനോജ്, കെ. വി. സന്തോഷ്, എന്നിവരുടെയും ഏകോപനത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തോടൊപ്പം മധു ബാലന്‍ കോഡിനേറ്റ് ചെയ്യുന്ന വ്യത്യസ്ത ഇവന്റുകളും ചിത്രപ്രദര്‍ശനത്തിന് മാറ്റുകൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!