കൊയിലാണ്ടിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി

കൊയിലാണ്ടി:കോഴിക്കോട് ഷിഗല്ല, നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രി, കോഴിക്കോട് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സര്‍ക്കിളില്‍ മിഷന്‍ കേരള സ്‌കോഡ് പരിശോധനനടത്തി.

ഹോട്ടല്‍ കൂള്‍ബാര്‍ റെസ്റ്റോറന്റ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും സര്‍വേയിലന്‍സ് സാമ്പിള്‍ ശേഖരിക്കുകയും റീജിയണല്‍ അനാലിറ്റി ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങള്‍ അടയ്ക്കാനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും. മെയ് 28 ന് ആരംഭിച്ച സ്‌ക്വാഡ് അമ്പതില്‍പരം ഇന്‍സ്‌പെക്ഷന്‍ നടത്തുകയും പതിനെട്ടോളം സാമ്പിളുകള്‍ ശേഖരിക്കുകയും സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷാ കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസര്‍ ഡോ ശ്വേത വേലായുധന്‍, പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസര്‍ഡോ. വിജി വില്‍സണ്‍, ഓഫീസ് അസിസ്റ്റന്റ് അരവിന്ദ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!