പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ഇഫ്താര്‍ സ്‌നേഹ സംഗമം ശ്രദ്ധേയമായി

ചേമഞ്ചേരി: പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. കാപ്പാട് ബീച്ചിലെ സ്‌നേഹതീരം അതിഥികളോടപ്പമാണ് സ്‌നേഹ സംഗമം നടത്തിയത്. കാപ്പാട് ഖാസി നൂറുദ്ദിന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. പി. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് ഷെരീഫ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ. കെ. ജൂബീഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വത്സല പുല്ല്യാത്ത്, സി. കെ. രാജ ലക്ഷ്മി. വിജയന്‍ കണ്ണഞ്ചേരി, സി. പി. അലി, സത്യന്‍ മാടഞ്ചേരി, ആലിക്കേയ ഹിദായത്ത്, റഷീദ് വെങ്ങളം, വി. കെ. വിനോദ്, ടി. വി. ചന്ദ്രഹാസന്‍, സ്‌നേഹ തീരം ചെയര്‍മാന്‍ ഇല്ല്യാസ് പഴയേടത്ത്, കനിവ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാടത്തോടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!