എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി ആര് പ്രഫുല്‍ കൃഷ്ണന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി



കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികെളയും, ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടക്കാരെയും, ചെങ്ങോട്ടുകാവു ടൗണ്‍, ചേമഞ്ചേരി ഖാദി ഉല്‍പ്പാദന കേന്ദ്രം, സെന്‍ ലൈഫ് ആശ്രമം, എഴുകുടിക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
ഗുരുദേവ കോളേജ്, എസ്എന്‍ഡിപി കോളജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വൈകിട്ട് പായോളി ടൗണില്‍ റോഡ് ഷോയിലും ഇഫ്താര്‍ വിരുന്നിലും പങ്കെടുത്തു.
എസ്സ് ആര് ജയ്കിഷ്, വി. കെ. ജയന്, പി. പി. മുരളി, അഡ്വ വി. സത്യന്, ഇ. മനീഷ്, സന്തോഷ് കാളിയത്, ജയേഷ് നീലിയാരില്, അഡ്വ എ. വി. നിധിന്, കെ. വി. സുരേഷ്, കെ. കെ. വൈശാഖ്, അഭിന്‍ അശോകന്, വി. കെ. മുകുന്ദന്, ഗിരിജ ഷാജി, സി. നിഷ, ജിതേഷ് കാപ്പാട്, ഒ. മാധവന്, രാജേഷ് കുന്നുമ്മല്‍, പ്രീജിത് ടി. പി., പ്രിയ ഒരുവമ്മല്‍, കെ. സുധ, ജ്യോതി നലിനം, സജീവ് കുമാര്‍, രജീഷ് തുവ്വക്കോട്, തുടങ്ങിയവര്‍ പങ്കെടുത്തു.










